മമത വളർത്താം


അകലുകയാണ‌് മനുഷ്യർ പരസ്പരം
അകലം വാക്കിൽ, മനസ്സിൽ, പ്രവൃത്തിയിൽ.
അകന്നവരടുക്കാനില്ല പരിശ്രമം
അകലാൻ പ്രവണതയേറി വരുമ്പോള്‍ 

അകന്നകന്നകലെയിരുന്നാലൊടുവില്
തകര്ന്നടിയുന്നത് നരബന്ധങ്ങള്.
ആരെയുമാര്ക്കുമുദ്ധരിക്കാനുലകില് വി-
ചാരവുമില്ലൊരു പ്രതിബദ്ധതയും.

സ്വകാര്യത തന് ചെറുദ്വീപുകളില് സ്വയം
അകലംപാലിച്ചഖിലരും തങ്ങടെ.
ഇടുങ്ങിയ വ്യാപ്തി തന് പരിധിയില് സ്വാര്ത്ഥ
കുടീരങ്ങളില് പോറ്റുന്നൂ തനുവിനെ.

അവരവര് തീര്ക്കുമൊരതിരിന്നപ്പുറം
അപരരതല്ലെന്നാകിലൊ വൈരികള്.
മതിലുകളുയര്ത്തിടുവാന് ദേഹബുദ്ധ്യാ
മുതിരും നരനിരുള്മറയില് വാഴ്വൂ.

അറിവകമേ കരഗതമാക്കീടണം
അറിയാന്, സ്നേഹിച്ചിടുവാന് സഹജനെ
രാഗദ്വേഷാദികളകറ്റണമതിനായ‌്
;
പാകതവരുകിലടുക്കാമീശനില്
.


ആരാണപരനതറിയാന് നരനവന്
ആരായുകിലണയുന്നതുമുടലില്.
മതമാത്സര്യങ്ങടെയകമ്പടി വിട്ടാല്
മമത വളര്ത്താം സഹജീവികളില്.