ആകാശവാണിയിൽ പ്രക്ഷേപണം ചെയ്ത കവിത...മണ്ണ് പൊന്നാണ്...

Media

22/07/2016 ന് ആകാശവാണിയിൽ പ്രക്ഷേപണം ചെയ്ത കവിത....
കവിത - ഊർമ്മിള

09/10/2016 ന് അമൃത TV സംപ്രേക്ഷണം ചെയ്ത കവിത...
കവിത - മന്ദര

മൈത്രി


മതിലുകൾ കെട്ടിയുയർത്തല്ലേ,
അതിർവരമ്പുകൾ തീർക്കരുതേ
,
മനസ്സുകൾ തമ്മിലകറ്റല്ലേ
,
തനുവിനു കേടു വരുത്തല്ലേ
.

അടുക്കണം നാം അടിക്കരുതേ,
എടുത്തു ചാട്ടം പിഴയ‌്ക്കരുതേ
,
ഇടഞ്ഞു ചടയാൻ മുതിരല്ലേ
,
പട പടയാനുമൊരുങ്ങല്ലേ
.

കുതിച്ചു ചാടി തളരരുതേ,
മതിച്ചു പാഞ്ഞു പതിക്കരുതേ
,
ചികഞ്ഞു തഴയാൻ നോക്കരുതേ
,
പുക പാറും പക കാട്ടരുതേ
.

സ്നേഹം പകരാൻ മടിക്കരുതേ
മോഹമുണർത്താൻ തുനിയരുതേ
പഠിച്ചതു പാഴായ്പ്പോകരുതേ
മുടിയാന്‍ വേലകൾ ചെയ്യരുതേ.

ഒരുമ വളർത്താൻ വൈകരുതേ,
ഗുരു വചനങ്ങൾ മറക്കല്ലേ
.
സഹവർത്തിത്വം വെടിയരുതേ
,
സഹോദരര്‍ നാം പിരിയരുതേ
.

മംഗല ദുരൂഹം


ഈ മരം നിങ്ങള്‍ മുറിക്കല്ലെ കൂട്ടരെ
ഓര്‍മ്മതൻ ചെപ്പാണീപ്പുത്തിലഞ്ഞി.
പൊന്നുപോല്‍ കാത്തുപോരുന്നു ഞാനീ മരം
എന്നും എനിക്കൊപ്പമുണ്ടാകുവാന്‍

വെട്ടിവീഴ്ത്ത‌ി ദുരൂഹങ്ങളെത്ര! മുറി-
പ്പെട്ടെന്‍ മനസ്സും തപിക്കയായി.
ഇളനീര്‍ തരാനിനി കേരങ്ങളില്ല
കളിയൂഞ്ഞാല്‍ കെട്ടുവാന്‍ പ്ലാവില്ല
;

ഇളനീര്‍ പകര്‍ന്നേകും കേരങ്ങളില്ല,
കളിയൂഞ്ഞാല്‍ കെട്ടിയ പ്ലാവില്ല;
എരികും, പേരാലും, നീര്‍മരുതും, പ്ലാശും,
കരിവേപ്പും, നെല്ലിയുമെങ്ങോ പോയ‌്!

വാവമോന്‍ വെച്ചുപിടിപ്പിച്ച കൊന്നയും
ഞാവല്‍മരവും മുറിച്ചു നിങ്ങള്‍;
ഉണ്ണിമോന്‍ നട്ടുവളര്‍ത്തിയ തേന്മാവും,
കുന്നിമരവും മുറിച്ചു നിങ്ങൾ.

ഉറ്റചങ്ങാതിയെപ്പോലെൻ ശിവമല്ലി
മുറ്റത്തു നിൽപ്പൂ കുളിർ പകർന്ന് ;
സൗഹൃദത്തിന്റെ നറുമണം തൂകിക്കൊ-
ണ്ടെൻ ഹൃദയത്തെക്കവർന്ന വൃക്ഷം.

തങ്കമാണീമരം നട്ടതീമുറ്റത്ത്
മംഗല്യത്തിന്റെ
സ്മരണ‌യ‌‌്ക്കായി;
കൃത്യമായ‌് നല്ല പരിചരണം നല്‍കി
പ്രത്യേകമായൊരു വാത്സല്യത്താല്‍.

ഈ മരച്ചോട്ടിൽ കളിച്ചു വളർന്നതെൻ
ഓമനപൈതങ്ങളാനന്ദത്താൽ
.
ഉണ്ടൊരു സാന്ത്വനമിന്നിതിന്‍ സാമീപ്യം
കൊണ്ടെനിക്കീ മന്ദിരത്തിലിന്ന്.

നട്ടു വളര്‍ത്തി ഞാന്‍ പോറ്റുന്നൊരീ മരം
വെട്ടുന്നതെങ്ങനെ കണ്ടുനില്‍ക്കും
രക്ഷിക്കണം വൃക്ഷമൊന്നേ എനിക്കിതു
ഭിക്ഷയായ‌് തന്നു കനിഞ്ഞീടണം

ക്രുദ്ധരായ‌് റോഡുവെട്ടുന്നവര്‍ പുച്ഛിച്ചു
വൃദ്ധന്റെ വാക്കുകള്‍ വ്യർത്ഥമാക്കി
വല്ലാതപഹസിച്ചൂ ബലാത്കാരേണ
പൊല്ലാപ്പുകാര്‍  മരം വെട്ടുമെന്നായ‌്

സമ്മതിക്കില്ലെന്നാക്രോശിച്ചു വൃദ്ധനും
പിന്മാറിയില്ല സധൈര്യമോതി
:
എന്നെ വകവരുത്തേണമാദ്യം നിങ്ങൾ
പിന്നെയാവാം മരം വെട്ടുന്നത്.


വൃദ്ധന്റെ വീര്യവും ദാർഢ്യവും കണ്ടവർ
ബദ്ധമൗനം സ്തബ്ദരായി നിന്നു !
കെട്ടിപ്പിടിച്ചു വൃക്ഷത്തെ വേഗം വൃദ്ധന്‍
പൊട്ടിക്കരഞ്ഞു വിഷണ്ണനായി.

ഏതോ സ്വകാര്യ ദുഃഖാഗ്നീലെരിഞ്ഞയാൾ
ആതംഗമേറ്റു തളർന്നിരുന്നു.
മണ്ണുമായ‌് മര്‍ത്യനെ കൂട്ടിയിണക്കുന്ന
കണ്ണിയാണെന്നോര്‍ക്കണം ദ്രുമങ്ങള്‍.

പാഞ്ഞെത്തിയെങ്ങു നിന്നോ കുളിർതെന്നലൊ-
ന്നാഞ്ഞടിച്ചപ്പോള്‍ എരണി തന്റെ
കൊമ്പുകൾ താഴ്ത്തി തലോടുവാനെന്ന പോൽ
കുമ്പിട്ടു വൃദ്ധനെയാശ്ലേഷിച്ചു.

വന്നവരെല്ലാരുമോരോ വഴിക്കുപോയ‌്
ഒന്നും പറയാതഹസ്സും പോയി
പിറ്റേ പ്രഭാതത്തിലാവാർത്ത കേട്ടവർ
ഞെട്ടിപ്പോയ‌്  "വൃദ്ധൻ മരിച്ചു പോയി".

സദ്ഗതിപ്രാപിച്ച വൃദ്ധനെക്കാണുവാൻ
ഗദ്ഗതകണ‌‌‌്ഠരായെത്തി നാട്ടാർ.
വെട്ടിവീഴ്ത്തീ ശിവമല്ലിയെ വൃദ്ധന്റെ
പട്ടടയ‌്ക്കായ‌് ബലിയർപ്പിക്കുവാൻ.


സ്നേഹിച്ചവന്റെ ചിതക്കു താൻ കാഷ്ടമായ‌്
ദേഹത്തെ നൽകി മരം ധന്യയായ‌്.
രണ്ടായിരുന്ന ഗാത്രങ്ങളുപേക്ഷിച്ചു
വിണ്ടലത്തേയ‌‌‌്ക്കവരൊന്നിച്ചു പോയ‌് . 

മണ്ണ് പൊന്നാണ‌്


തടവറയിലാണിന്നു ഭൂമിദേവി
കഠിനവ്യഥ താങ്ങുന്ന ഭൂമിദേവി
ഭൂഭാരം തീർത്ത സുരാധിപന്മാരില്ല
ഭൂപാലനം ചെയ‌്ത് ഭൂമാഫ്യയെ വെല്ലാൻ
.

പറുദീസയാണന്നദാതാവാണൂഴി
പരകോടി പ്രാണികൾക്കാവാസഗേഹം
.
ധരണിതൻ മേൽക്കൂരയിൽ വാഴും മർത്യൻ
പരക്കേ വിനാശം വിതയ‌്ക്കുന്നു മണ്ണിൽ
.

നെറികെട്ട മനുഷ്യന്റെ ക്രൂരതകൾ
പൊറുതികെടുത്തുന്നു ജന്തുവർഗ്ഗത്തെ
.
കാടുനശിച്ചു
, ഗർത്തങ്ങളായ‌് കുന്നുകൾ‍,
പാടം തരിശായ‌്
, നീർച്ചാലുകൾ വറ്റുന്നു.

ഭരണം പിഴച്ചു ദുഷ്ച്ചെയ‌്കളേറീ
ശരണഗതിയില്ല വസുന്തരയ‌്ക്ക്
.
പാടേ അവഗണിക്കുന്നൂ പ്രകൃതിയെ
നാടുമുടിപ്പവർ സ്വാർത്ഥലാഭത്തിനായ‌്
.

ആണവലോബിക്കു കീഴടങ്ങുന്നവർ
ക്ഷോണിയിൽ കാളകൂടം നിറയ‌്ക്കുന്നവർ
ഇവരെപ്പെറ്റൂട്ടി വളർത്തിയതാണി
-
ന്നവനിക്കു വന്നോരപരാധമോർത്താൽ
.

പഞ്ചഭൂതങ്ങളിൽ മണ്ണ്,വായു, ജലം
പഞ്ചീകൃതമാം പ്രപഞ്ചത്രിമൂർത്തികൾ
!
സൃഷ്ടിസ്ഥിതിലയം പാലിച്ചിടുന്ന സം
-
പുഷ്ടമായുള്ള പ്രപഞ്ചഘടകങ്ങൾ
.

തൊണ്ണൂർ കഴിഞ്ഞാലും പണ്ടത്തെ വൃദ്ധന്മാർ
മണ്ണിൽ കുഴികുത്തി തൈത്തെങ്ങു നട്ടു
കരുതൽനിക്ഷേപം നടത്തീ സ്നേഹത്തിൻ
പൊരുളായിളനീർ തലമുറക്കേകാൻ
.

ഇന്ന് ഭരണാധിപന്മാരങ്ങിങ്ങായി
മണ്ണിൽ നിറയ‌്ക്കുന്നതാണവമാലിന്യം
പുത്തൻ തലമുറയ‌്ക്കാകെ വിനാശത്തിൻ
വിത്തു വിതയ‌്ക്കുവാൻ പാടുപെടുന്നവർ
.
മറൂളയാമുർവി താലോലിച്ചുപോറ്റി
അരുമയായ‌് ജന്തുവർഗ്ഗത്തെ വളർത്തി
തന്നിൽ ലയിപ്പിച്ചു സായൂജ്യം നേടുന്ന
മണ്ണാണ‌് ജീവന്റെ മാതാവെന്നോർക്ക നാം
.


സ്നേഹിക്ക മണ്ണിനെ, സ്നേഹിക്ക പൂക്കളെ,
സ്നേഹിക്ക സസ്യജാലങ്ങൾ
, പുഴുക്കളെ,
സ്നേഹിക്ക പക്ഷിവൃന്ദങ്ങൾ
, മൃഗങ്ങളെ
സ്നേഹിക്കാൻ തന്നെ നമുക്ക് ശീലിച്ചിടാം
.

തൂലിക


തൂലികയാണെന്റെ ശക്തി അതിനൊരു
വാളിനെക്കാളുണ്ട് ശക്തി എനിക്കത്
കൈയൂക്കിനെ കീഴടക്കാനൊരായുധം
കൈയിലിരുന്നാൽ എളിയവനും തുണ.

വാളിനുമില്ല വിവേകമതേന്തുന്നൊ-
രാളിനുമില്ലേവം വെട്ടിവീഴ്ത്തും ദൃഢം.
ത്യജിച്ചു കൃപാണം പകരം പരയെ
ഭജിച്ചു ഞാൻ ലേഖനി കൈയിലേന്തുന്നു.

ഖഡ്ഗം മൃഗീയതയെ പ്രകാശിപ്പിച്ചു
സർഗ്ഗവ്യാപാരത്തെ തൂവൽ പോഷിപ്പിച്ചു.
കാടത്തം വിട്ടു മനുഷ്യനായ‌് സംസ്കാരം
നേടി ഞാൻ മണ്ണിൽ ചരിത്രം വിരചിച്ചു.

സിദ്ധിച്ചു നാമമെനിക്കു നിരൂപകൻ,
സിദ്ധാന്തവാദി
, കവി, വിപ്ളവകാരി
വോൾട്ടയർ
, ടോൾസ്റ്റോയ‌ി, റൂസ്സോ, ഹെഗല്‍‍‍, മാർക്സ്,
മാർട്ടിനെന്നെല്ലാം ഞാൻ വിഖ്യാതനായ‌്ത്തീർന്നു.

തൂലികയ‌്‌ക്കേകി വാളിന്റെ മേല്‍ക്കോയിമ
ശീലിച്ചു ഞാനാത്മവിദ്യയെ പൂജിക്കാൻ.
വിണ്ടലത്തോളം ശിരസ്സുയർത്തി വിശ്വ
മണ്ഡലമൊക്കെ വിറപ്പിച്ചു ഞാൻ മർത്യൻ!


വിത്തത്തിനല്ല വിദ്യക്കാണു ധന്യത
വിത്തത്തിലുള്ളൊരമിതാശ വിട്ടു ഞാൻ
വിദ്യയാൽത്തന്നെ
സ്വതന്ത്രനായ‌്ത്തീര്ന്നിപ്പോള്
സദ്യഃസ്ഫുടം തൂലികയ‌്ക്കു നമോവാകം.

ഇരുള്മറ


എന്തൊരു വിധിമതം! കൂരിരുള്ക്കയം തന്നില്
പന്തിയല്ലാതാക്കിയെന് ജീവിതം ക്ലേശിക്കുവാന്.

എന്തിനായ‌് നിഷേധിച്ചു വെട്ടമെന്നന്നേയ‌്ക്കുമായ‌്
അന്ധകാരത്തെ വെല്ലുവിളിയായ‌് കൈക്കൊള്ളാനോ ?

ഇരുളും വെളിച്ചവും വേര്തിരിച്ചറിയുവാന്
ഒരുവേള വ്യാമോഹം കൊള്ളുകയാണിന്നു ഞാന്.

നിറങ്ങളെന്താണെന്നും, പൂക്കളെങ്ങനെയെന്നും,
പറവക്കൂട്ടങ്ങളും, പാടത്തെ പൊന്നഴകും,

കാടിന്റെ രമ്യതയും, കുന്നും, തടിനിയും, പുല്-
മേടും, താഴ്വാരങ്ങളും കണ്ടാനന്ദിക്കാന് മോഹം.

മനുഷ്യമുഖങ്ങള് തന് വിസ്മയ ഭാവങ്ങളെ
മനസ്സിന് കണ്ണാടിയില് പകര്ത്തിക്കാണാന് മോഹം.

ഇനിയീ മോഹങ്ങള് തന് ചിറകു മുറിച്ചോട്ടെ
എനിക്കീ ഭാവന തന് ലോകത്തു ജീവിക്കേണം.

കാണായതനുഭവ പരിധിക്കുള്ളില് നിന്നും
കാണുകയല്ലയീ ഞാന്‍ ഗ്രഹിക്കുകയാണെല്ലാം.

നടനായ‌് വേഷമിട്ടു വന്നു ഞാന് ഭുവി കര്മ്മ
നാടകവേദിയിലെ തിരശ്ശീലയ‌്ക്കു പിന്നില്.

വികലഹൃദയനാമെന്നെയുമിജ്ജീവിതം
പകരംപകരമായോരോന്നും പരീക്ഷിക്കേ,

തോല്ക്കുകയല്ലയീ ഞാന് വിജയിക്കയാണെന്നും
ഉള്ക്കരുത്താര്ജ്ജിക്കയാ‌യ‌് വെല്ലുവാനെല്ലാമെല്ലാം.

അനുകമ്പയല്ലംഗീകാരമാണെനിക്കതി-
നനുകൂലമായ‌് വേണ്ടതെന്നുമീ സമൂഹത്തില്.

അന്ധനെന്നതിലേറെ ശാപമാകുന്നതെന്റെ
അന്ധതയോടന്യര് തന് നിന്ദ്യമാം മനോഭാവം.

നയന പരിമിതിയെന്നതൊരസൗകര്യം
ഭയപ്പെടാനുള്ളൊരു വിപത്തായ‌് കരുതേണ്ട.


അപ്രതിരോധ്യമാകും ആത്മീയ ശക്തികൊണ്ട്
നിഷ്പ്രയാസം ഞാനതിജീവിക്കും വൈകല്യത്തെ.

മാതൃഭാഷ



പച്ചമനുഷ്യനീ ഞാന് മലനാടിന്
പച്ചപ്പു കണ്ടാല് മനം കുളിര്ക്കും.
കൊച്ചുപ്രായം മുതലുച്ചരിക്കു-
ന്നിച്ചെറു നാടിന് മധുരഭാഷ.

അമ്മിഞ്ഞയോളം മഹത്വമാര്ന്നുള്ള
ജന്മസിദ്ധമെനിക്കെന്റെ ഭാഷ.
നാവിന് വഴക്കത്തിനൊത്തൊരു ഭാഷ
കേള്വിക്കാനന്ദം തരുന്ന ഭാഷ.

ആഹാരവും പ്രാണവായുവും പോലെ
മാഹാത്മ്യമേറിയൊരെന്റെ ഭാഷ.
ചിന്തയുടേതായൊരേകകമെന്റെ
ബന്ധുരമാം മലയാള ഭാഷ.

നാവിനും കാതിനും ബുദ്ധിക്കുമെല്ലാം
ജീവന് കൊടുക്കുന്ന മാതൃഭാഷ.
അക്ഷരമാലയമ്പത്തൊന്നും ചേര്ന്നി-
ട്ടക്ഷതഭൂതി തെളിക്കും ഭാഷ.

എഴുതുമതേമട്ടിലെന്തും ചൊല്ലാന്
കഴിയുന്നതാണെന്റയീ ഭാഷ.
സ്വന്തം സത്തയെ മണ്ണോടു ചേര്ത്താത്മ-
ബന്ധം പുലര്ത്തുന്ന മാതൃഭാഷ.

ഭാഷകളേറെപ്പഠിച്ചാലും മാതൃ-
ഭാഷക്കേ ശ്രേഷ്ഠത കൈവന്നിടൂ.
ഉള്ളുതുറക്കുവാനുള്ളം കുളിര്ക്കാന്
ഉല്ലാസം കൈക്കൊണ്ട മാതൃഭാഷ.

നമ്മള് തരിച്ചറിയാത്ത നന്മുത്താ-
ണമ്മ പഠിപ്പിച്ച മാതൃഭാഷ.
നാമെന്നും നമ്മളായ‌്ത്തന്നെയറിയാന്
നാട്ടിന്ചുവയുള്ള മാതൃഭാഷ.




മമത വളർത്താം


അകലുകയാണ‌് മനുഷ്യർ പരസ്പരം
അകലം വാക്കിൽ, മനസ്സിൽ, പ്രവൃത്തിയിൽ.
അകന്നവരടുക്കാനില്ല പരിശ്രമം
അകലാൻ പ്രവണതയേറി വരുമ്പോള്‍ 

അകന്നകന്നകലെയിരുന്നാലൊടുവില്
തകര്ന്നടിയുന്നത് നരബന്ധങ്ങള്.
ആരെയുമാര്ക്കുമുദ്ധരിക്കാനുലകില് വി-
ചാരവുമില്ലൊരു പ്രതിബദ്ധതയും.

സ്വകാര്യത തന് ചെറുദ്വീപുകളില് സ്വയം
അകലംപാലിച്ചഖിലരും തങ്ങടെ.
ഇടുങ്ങിയ വ്യാപ്തി തന് പരിധിയില് സ്വാര്ത്ഥ
കുടീരങ്ങളില് പോറ്റുന്നൂ തനുവിനെ.

അവരവര് തീര്ക്കുമൊരതിരിന്നപ്പുറം
അപരരതല്ലെന്നാകിലൊ വൈരികള്.
മതിലുകളുയര്ത്തിടുവാന് ദേഹബുദ്ധ്യാ
മുതിരും നരനിരുള്മറയില് വാഴ്വൂ.

അറിവകമേ കരഗതമാക്കീടണം
അറിയാന്, സ്നേഹിച്ചിടുവാന് സഹജനെ
രാഗദ്വേഷാദികളകറ്റണമതിനായ‌്
;
പാകതവരുകിലടുക്കാമീശനില്
.


ആരാണപരനതറിയാന് നരനവന്
ആരായുകിലണയുന്നതുമുടലില്.
മതമാത്സര്യങ്ങടെയകമ്പടി വിട്ടാല്
മമത വളര്ത്താം സഹജീവികളില്.