മണ്ണ് പൊന്നാണ‌്


തടവറയിലാണിന്നു ഭൂമിദേവി
കഠിനവ്യഥ താങ്ങുന്ന ഭൂമിദേവി
ഭൂഭാരം തീർത്ത സുരാധിപന്മാരില്ല
ഭൂപാലനം ചെയ‌്ത് ഭൂമാഫ്യയെ വെല്ലാൻ
.

പറുദീസയാണന്നദാതാവാണൂഴി
പരകോടി പ്രാണികൾക്കാവാസഗേഹം
.
ധരണിതൻ മേൽക്കൂരയിൽ വാഴും മർത്യൻ
പരക്കേ വിനാശം വിതയ‌്ക്കുന്നു മണ്ണിൽ
.

നെറികെട്ട മനുഷ്യന്റെ ക്രൂരതകൾ
പൊറുതികെടുത്തുന്നു ജന്തുവർഗ്ഗത്തെ
.
കാടുനശിച്ചു
, ഗർത്തങ്ങളായ‌് കുന്നുകൾ‍,
പാടം തരിശായ‌്
, നീർച്ചാലുകൾ വറ്റുന്നു.

ഭരണം പിഴച്ചു ദുഷ്ച്ചെയ‌്കളേറീ
ശരണഗതിയില്ല വസുന്തരയ‌്ക്ക്
.
പാടേ അവഗണിക്കുന്നൂ പ്രകൃതിയെ
നാടുമുടിപ്പവർ സ്വാർത്ഥലാഭത്തിനായ‌്
.

ആണവലോബിക്കു കീഴടങ്ങുന്നവർ
ക്ഷോണിയിൽ കാളകൂടം നിറയ‌്ക്കുന്നവർ
ഇവരെപ്പെറ്റൂട്ടി വളർത്തിയതാണി
-
ന്നവനിക്കു വന്നോരപരാധമോർത്താൽ
.

പഞ്ചഭൂതങ്ങളിൽ മണ്ണ്,വായു, ജലം
പഞ്ചീകൃതമാം പ്രപഞ്ചത്രിമൂർത്തികൾ
!
സൃഷ്ടിസ്ഥിതിലയം പാലിച്ചിടുന്ന സം
-
പുഷ്ടമായുള്ള പ്രപഞ്ചഘടകങ്ങൾ
.

തൊണ്ണൂർ കഴിഞ്ഞാലും പണ്ടത്തെ വൃദ്ധന്മാർ
മണ്ണിൽ കുഴികുത്തി തൈത്തെങ്ങു നട്ടു
കരുതൽനിക്ഷേപം നടത്തീ സ്നേഹത്തിൻ
പൊരുളായിളനീർ തലമുറക്കേകാൻ
.

ഇന്ന് ഭരണാധിപന്മാരങ്ങിങ്ങായി
മണ്ണിൽ നിറയ‌്ക്കുന്നതാണവമാലിന്യം
പുത്തൻ തലമുറയ‌്ക്കാകെ വിനാശത്തിൻ
വിത്തു വിതയ‌്ക്കുവാൻ പാടുപെടുന്നവർ
.
മറൂളയാമുർവി താലോലിച്ചുപോറ്റി
അരുമയായ‌് ജന്തുവർഗ്ഗത്തെ വളർത്തി
തന്നിൽ ലയിപ്പിച്ചു സായൂജ്യം നേടുന്ന
മണ്ണാണ‌് ജീവന്റെ മാതാവെന്നോർക്ക നാം
.


സ്നേഹിക്ക മണ്ണിനെ, സ്നേഹിക്ക പൂക്കളെ,
സ്നേഹിക്ക സസ്യജാലങ്ങൾ
, പുഴുക്കളെ,
സ്നേഹിക്ക പക്ഷിവൃന്ദങ്ങൾ
, മൃഗങ്ങളെ
സ്നേഹിക്കാൻ തന്നെ നമുക്ക് ശീലിച്ചിടാം
.