മനുഷ്യബന്ധങ്ങളെ ഊട്ടി ഉറപ്പിക്കുവാനും, പരസ്പരം സ്നേഹിക്കുവാനും, ആത്മവിശ്വാസം വളർത്താനും, പ്രകൃതിയുമായി ഇണങ്ങി ജീവിക്കുവാനും സഹായകമാകുന്ന വിധത്തിൽ ആധ്യാത്മികം, ഭാഷാ പഠനം, ജ്യോതിഷം, ആരോഗ്യ ശീലങ്ങൾ, പ്രകൃതി ജീവനം തുടങ്ങി വൈജ്ഞാനിക മേഖലയിലെ വിവിധ വിഷയങ്ങളെ വിശകലനം ചെയ്യുന്നതിനായി ഞാൻ Youtube -ൽ പുതിയൊരു ചാനൽ ആരംഭിക്കുകയാണ്. ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
 Subscribe my channel: https://bit.ly/3au7XWl


പ്രിയമുള്ളവരേ,
പഴയ ഒരു എഴുത്തുകാരനാണ് ‍ഞാന്‍. പക്ഷേ, പുസ്തക രൂപത്തില്‍ എന്റെ ഒരു കൃതി വെളിച്ചം കാണുന്നത് ആദ്യമായിട്ടാണ്. മുന്‍ കാലങ്ങളില്‍ ഇങ്ങനെയൊരു സംരംഭത്തിന് ഞാന്‍ മുതിര്‍ന്നിട്ടില്ല; അതിനുള്ള സാഹചര്യവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ 'ഇരുളും വെളിച്ചവും' എന്ന പേരില്‍ എന്റേതായി ഒരു പുസ്തകം ഇറങ്ങുകയാണ്. ഇതില്‍ 28 കവിതകളുണ്ട്. പ്രഭാത് ബുക്ക് ഹൗസാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. 
വിവിധ വിഷയങ്ങളെ പ്രതിപാദിച്ചുകൊണ്ടുളള കവിതകളാണ് ഈ പുസ്തകത്തിലുള്ളത്. സമൂഹത്തോടുള്ള പ്രതിജ്ഞാബദ്ധതയും ബാദ്ധ്യതയും മാനവികതയും പരസ്പരമുള്ള സ്നേഹവും ഒത്തൊരുമയും ഒക്കെ ആഗ്രഹിക്കുന്ന ഒരു സാധാരണ മനുഷ്യന്റെ കവിത്വമാണ് ഇതില്‍ പ്രകടമാകുന്നത്. എല്ലാ കവിതകളും വൃത്തനിബദ്ധമാണ്. കവിതകള്‍ക്ക് സംഗീതാത്മകതയും, ഭാഷാ സൗകുമാര്യവും വേണമെന്ന പക്ഷത്താണ് ഞാന്‍. ആധുനിക കവിതകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഇതിലെ കവിതകള്‍ നിങ്ങള്‍ വായിച്ച് വിലയിരുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ആകാശവാണിയിൽ പ്രക്ഷേപണം ചെയ്ത കവിത...മണ്ണ് പൊന്നാണ്...

Media

22/07/2016 ന് ആകാശവാണിയിൽ പ്രക്ഷേപണം ചെയ്ത കവിത....
കവിത - ഊർമ്മിള

09/10/2016 ന് അമൃത TV സംപ്രേക്ഷണം ചെയ്ത കവിത...
കവിത - മന്ദര

മൈത്രി


മതിലുകൾ കെട്ടിയുയർത്തല്ലേ,
അതിർവരമ്പുകൾ തീർക്കരുതേ
,
മനസ്സുകൾ തമ്മിലകറ്റല്ലേ
,
തനുവിനു കേടു വരുത്തല്ലേ
.

അടുക്കണം നാം അടിക്കരുതേ,
എടുത്തു ചാട്ടം പിഴയ‌്ക്കരുതേ
,
ഇടഞ്ഞു ചടയാൻ മുതിരല്ലേ
,
പട പടയാനുമൊരുങ്ങല്ലേ
.

കുതിച്ചു ചാടി തളരരുതേ,
മതിച്ചു പാഞ്ഞു പതിക്കരുതേ
,
ചികഞ്ഞു തഴയാൻ നോക്കരുതേ
,
പുക പാറും പക കാട്ടരുതേ
.

സ്നേഹം പകരാൻ മടിക്കരുതേ
മോഹമുണർത്താൻ തുനിയരുതേ
പഠിച്ചതു പാഴായ്പ്പോകരുതേ
മുടിയാന്‍ വേലകൾ ചെയ്യരുതേ.

ഒരുമ വളർത്താൻ വൈകരുതേ,
ഗുരു വചനങ്ങൾ മറക്കല്ലേ
.
സഹവർത്തിത്വം വെടിയരുതേ
,
സഹോദരര്‍ നാം പിരിയരുതേ
.